Connect with us

National

ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി:ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി.ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി വാങ് യി ഇന്ന് കൂടിക്കാഴ്ച നടത്തും.രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തും.മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചൈനയുമായുള്ള ആദ്യ ചര്‍ച്ചയാണിത്.