Connect with us

International

പെട്രോ പ്രോഷങ്കോ അധികാരമേറ്റു

Published

|

Last Updated

കീവ്:യുക്രൈനിന്റെ അഞ്ചാമത്തെ സോവിയറ്റാനന്തര പ്രസിഡന്റായി പെട്രോ പ്രോഷങ്കോ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു.രാജ്യം അഖണ്ഡമായി കാത്തു സൂക്ഷിക്കുകയെന്നത് ഓരോ പൗരന്റേയും കര്‍ത്തവ്യമാണെന്ന് പ്രഥമ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
കോടിപതിയായ 48കാരന്‍ പ്രോഷങ്കോ മെയ് 25 നടന്ന തെരഞ്ഞെടുപ്പില്‍ 54.7ശതമാനം വോട്ടാണ് നേടിയത്.ക്രീമിയന്‍ ഉപദ്വീപിന്റെ കാര്യത്തില്‍ റഷ്യയുമായി വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ക്രീമിയ യുക്രൈനിന്റെ ഭാഗമാണ്,അതങ്ങനെതന്നെയായിരിക്കും.ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുട്ടിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സത്യപ്രതിജ്ഞാചടങ്ങില്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള ലോക നേതാക്കള്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest