Connect with us

Ongoing News

ലോകകപ്പ്: അവസാന സന്നാഹമല്‍സരങ്ങള്‍ ഇന്നു നടക്കും

Published

|

Last Updated

സാവോപോള്‍: ലോകകപ്പിലെ അവസാന സന്നാഹമല്‍സരങ്ങള്‍ ഇന്നു നടക്കും. അര്‍ജ്ജന്റീന, സ്‌പെയിന്‍, ഇംഗ്ലണ്ട്, ബെല്‍ജിയം, നൈജീരിയ, അമേരിക്ക കാമറൂണ്‍ ടീമുകള്‍ ഇന്നിറങ്ങും. ഒന്നാം നിരയും റിസര്‍വു നിരയും കരുത്തരാണെന്ന് ഉറപ്പിക്കുവാന്‍ പരിശീലകര്‍ക്കു കിട്ടുന്ന അവസാനത്തെ അവസരമാണ് ഇന്നത്തെ മല്‍സരങ്ങള്‍. പഴുതുകളും കുറവുകളും ലോകകപ്പിനുമുമ്പ് തിരുത്തുവാനുള്ള ഒടുവിലത്തെ അവസരവും കൂടിയാണിത്. അര്‍ജ്ജന്റീന സ്ലവാനിയയേയും സ്‌പെയിന്‍ എല്‍സാല്‍വദോറിനേയും ഇംഗ്ലണ്ട് ഹോണ്ടുറാസിനേയും ബല്‍ജിയം ടുണീഷ്യയേയുമാണ് നേരിടുന്നത്.