Connect with us

Kannur

കാര്‍ഷിക യന്ത്രവത്കരണം കാലഘട്ടത്തിന്റെ ആവശ്യം: പ്രൊഫ. കെ എ സരള

Published

|

Last Updated

കണ്ണൂര്‍: കര്‍ഷകര്‍ക്ക് യന്ത്ര പരിശീലനവും പാടശേഖര സമിതികള്‍ക്ക് ട്രാക്ടറുകളും നല്‍കി ജില്ലാ പഞ്ചായത്ത് മുന്നോട്ട് തന്നെയെന്നും കാര്‍ഷിക യന്ത്രവത്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. കെ എ സരള പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പോരാടി നേടിയ പദ്ധതിയാണിത്. പ്രതിബന്ധങ്ങളെ സൗഹൃദത്തിലൂടെ കീഴടക്കി കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി ആവിഷ്‌കരിച്ച പദ്ധതി നടപ്പാക്കാന്‍ ഏറെ ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നതായും അവര്‍ പറഞ്ഞു. യന്ത്രോപയോഗത്തിനായി കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട് പ്രസിഡണ്ട് പറഞ്ഞു. തൊഴില്‍ സേനകള്‍ക്കുളള പരിശീലന സര്‍ട്ടിഫിക്കറ്റ് വിതരണം വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ പി സുജാത നിര്‍വഹിച്ചു. കൃഷി അനുബന്ധ മേഖലാ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എം വി രാജീവന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക യന്ത്രങ്ങളുടെ താക്കോല്‍ വിതരണം ചടങ്ങില്‍ വെച്ചു നടന്നു. പ്രസിഡണ്ട് ട്രാക്ടറുകളുടെ ഫഌഗ് ഓഫ് നിര്‍വ്വഹിച്ചു. കൃഷി വകുപ്പ് എക്‌സി.എഞ്ചിനീയര്‍ സി കെ രാജ്‌മോഹന്‍ പദ്ധതി വിശദീകരണം നടത്തി. കെ സത്യഭാമ, കെ എം സപ്‌ന, പി ടി രുഗ്മിണി, പി സി ധനരാജന്‍ പ്രസംഗിച്ചു.