Connect with us

Kannur

ബാര്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം; പ്രക്ഷോഭം ശക്തമാക്കുന്നു

Published

|

Last Updated

പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണില്‍ ജുമാമസ്ജിദിന് തൊട്ടടുത്തായി പ്രവര്‍ത്തിച്ചുവരുന്ന ബാര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുതന്നെവാശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു. ഇതുസംബന്ധിച്ച് പയ്യന്നൂര്‍ മുനിസിപ്പല്‍ മുസ്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ എക്‌സൈസ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും. ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടിയ 418 ബാറുകളില്‍ ഉള്‍പ്പെട്ട ബാറാണ് തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് ഇതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ബാറില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ക്ക് നഗരസഭയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നതായി ലീഗ് നേതൃത്വം പറയുന്നു. ടൗണ്‍ ജുമാമസ്ജിദില്‍ നിന്നും 60 മീറ്റര്‍ ദൂരം മാത്രമെ ബാറിലേക്കുള്ളൂ. 200 മീറ്റര്‍ ദൂരപരിധി വേണമെന്ന നിയമം ലംഘിച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. കൂടാതെ കരിഞ്ചാമുണ്ഡി ക്ഷേത്രത്തില്‍ നിന്നും 100 മീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ. പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ബാറുകളും ബീവറേജസിന്റെ ഔട്ട്‌ലൈറ്റും കെ ടി ഡി സി ബാറും ഒന്നര കി മീ ചുറ്റളവിലാണ് പ്രവര്‍ത്തിക്കുന്നത്. ബാറിന്റെ പ്രവര്‍ത്തനം സ്ഥിരമായി നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിംലീഗ് പ്രക്ഷോഭം നടത്തുന്നത്. യോഗത്തില്‍ എം ബഷീര്‍ അധ്യക്ഷത വഹിച്ചു.

 

Latest