Connect with us

Kerala

ടിപി കേസ്: പ്രതിയുടെ സെല്ലില്‍ നിന്നു കിട്ടിയ സിമ്മിന്റെ ഉടമയെ കണ്ടെത്തി

Published

|

Last Updated

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ സെല്ലില്‍ നിന്നു പിടിച്ച സിം കാര്‍ഡിന്റെ ഉടമയെ കണ്ടെത്തി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയുടെ പേരിലുള്ളതാണ് സിം കാര്‍ഡ്. ഇത് ഒരു വര്‍ഷമായി ഉപയോഗിക്കുന്നതാണെന്നും കണ്ടെത്തി. ഈ സിം കാര്‍ഡില്‍ നിന്നും ആയിരത്തിലധികം കോളുകള്‍ പോയിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്നാണ് സിം കാര്‍ഡ് കിട്ടിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ സെല്ലില്‍ നിന്നു മൊബൈല്‍ഫോണും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നും വിയ്യൂര്‍ ജയിലില്‍ പോലീസ് പരിശോധന നടക്കുകയാണ്.

Latest