Connect with us

Palakkad

എം ബി രാജേഷ് റയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

പാലക്കാട്: എം ബി രാജേഷ് എം പി കേന്ദ്ര റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പാലക്കാട് റെയില്‍വെ കോച്ച് ഫാക്ടറി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. കോച്ച് ഫാക്ടറിയെ സംബന്ധിച്ച് റെയില്‍വെ ബോര്‍ഡിനോട് ഉടന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു. ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനുളള തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. സ്റ്റോപ്പുകള്‍ സംബന്ധിച്ച തീരുമാനം രാജ്യത്തിനാകെ ബാധകമാണെന്നും റെയില്‍വെയുടെ സാമ്പത്തികവും സാങ്കേതികവുമായിട്ടുള്ള കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കാമെന്നും മന്ത്രി എം പി യുമായുള്ള ചര്‍ച്ചയില്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest