Connect with us

Palakkad

ശിരുവാണിയിലെ ടണല്‍ അടക്കാനുള്ള ശ്രമം തുടരുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: അന്തര്‍ സംസ്ഥാന കരാര്‍ നിലവിലുള്ള ശിരുവാണിയിലെ അനധികൃതമായി ജലം പോകുന്ന ടണല്‍ അടക്കാനുള്ള ശ്രമം തുടരുന്നു. മഴ തുടങ്ങികഴിഞ്ഞാല്‍ അനധികൃതമായ ജലപാതം നിര്‍ത്തി ജലവിതരണം നിയന്ത്രണത്തിലാക്കുക എന്ന നീക്കത്തിന് തിരിച്ചടിയാകും . കഴിഞ്ഞ വേനലില്‍ ഡാമിലെ ജലം ഏറ്റവും കുറഞ്ഞ അളവില്‍ എത്തിയപ്പോഴാണ് തമിഴ് നാട്ടിലേക്ക് നിയന്ത്രണമില്ലാതെ ജലം പോകുന്ന ടണലിന്റെ മുഖം പുറത്ത് കണ്ടത്. അന്ന് തന്നെ അത് അടക്കാന്‍ നീക്കമുണ്ടായെങ്കിലും നടന്നില്ല. ഈ വര്‍ഷം വേനലിലും ടണല്‍ അടക്കാനുള്ള ശ്രമം ഉണ്ടാകാത്തത് വിവാദമായതോടെയാണ് അടക്കാന്‍ തീരുമാനമായത് .
തുടര്‍ന്ന് 10 ദിവസങ്ങളായി കൊച്ചിയില്‍നിന്ന് എത്തിയ വിദഗ്ധ സംഘം പഴയ കിണറില്‍ മൂന്ന് മീറ്റര്‍ വെള്ളത്തിനടിയിലെ ടണല്‍ മുഖങ്ങള്‍ അടക്കാനുള്ള നീക്കം ആരംഭിച്ചത്. രണ്ട് ദിവസത്തിനകം ടണല്‍ അടക്കും എന്ന് പറഞ്ഞ സംഘത്തിന് ആഴ്ച ഒന്ന് കൂടികഴിഞ്ഞിട്ടും അതിനായിട്ടില്ല. സംഘത്തിന് കൂടുതല്‍ സജീകരണങ്ങള്‍ നല്‍കി രാത്രിയിലും ശ്രമം തുടരുന്നുണ്ട്. കിണറിനടിയില്‍ ചെളി നിറഞ്ഞതിനാല്‍ ടണല്‍ മുഖം കൃത്യമായി കണ്ടെത്തി അടക്കാനാകുന്നില്ലെന്നാണ് ഇപ്പോള്‍ പറയുന്നത് . കിണറിലേക്കുള്ള ശക്തമായ ജലപാതം നിയന്ത്രിക്കാന്‍ കിണറിന് പുറത്തെ വെള്ളത്തിനടിയിലെ മുഖഭാഗത്ത് ഷീറ്റുകള്‍ ഇട്ടിട്ടുണ്ട്.
ശിരുവാണിയിലെ ടണല്‍ അടക്കുന്നതില്‍ തമിഴ് നാടിന് ആശങ്കയുണ്ടെങ്കിലും തടസ്സം ഉന്നയിച്ചിട്ടില്ല. ഈ അനികൂല സാഹചര്യം മുതലെടുക്കാനുള്ള അവസരമാണ് ടണല്‍ അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഷ്ടപ്പെടുക. മഴ എത്തിയാല്‍ ഡാമിലെ ജലനിരപ്പ് വലിയതോതില്‍ ഉയരുകയും ശ്രമം ഉപേക്ഷിക്കെണ്ടിയും വരും ഇതിന്റെ ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.

Latest