Connect with us

Kozhikode

ആഫ്റ്റര്‍ കെയര്‍ ഹോമിലെ നാല് പേര്‍ സുമംഗലികളാകുന്നു

Published

|

Last Updated

കോഴിക്കോട്: അനാഥത്വത്തിന്റെ ഒറ്റപ്പെടലില്‍ നിന്ന് ദാമ്പത്യത്തിന്റെ നിറങ്ങളിലേക്ക് ചേക്കേറാന്‍ ആഫ്റ്റര്‍ കെയര്‍ഹോമിലെ നാല് പേര്‍ക്ക് അവസരമൊരുങ്ങുന്നു.
സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലെ നാല് അന്തേവാസികള്‍ക്കാണ് ജീവിതത്തില്‍ താങ്ങായി കൂട്ടുകാരെത്തിയത്. ആഫ്റ്റര്‍ കെയര്‍ ഹോമിലെ അന്തേവാസികളായ ആരതി, സുനിത, ജീവ, രമ്യ എന്നിവരാണ് ഇന്നും നാളെയും 22നുമായി സുമംഗലികളാകുന്നത്. ആദ്യം സനാഥയാകുന്നത് സുനിതയാണ്. തിരൂര്‍ തൃപ്പങ്ങോട് സ്വദേശിയായ അജയന്‍ ഇന്ന് സുനിതയുടെ കഴുത്തില്‍ താലികെട്ടും. ശാന്തിക്കാരനായി ജോലിനോക്കുന്ന അജയന്റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.
പാലക്കാട് നെല്ലിക്കാട് സ്വദേശി ജയചന്ദ്രനാണ് ആരതിയെ ജീവിത സഖിയാക്കുന്നത്. ഡ്രൈവറായി ജോലിനേക്കുന്ന ജയചന്ദ്രന്‍ നാളെയാണ് ആരതിയെ ജീവിതത്തിലേക്ക് കൈപ്പിടിച്ചു കയറ്റുന്നത.് രമ്യയുടെയും ജീവയുടെയും വിവാഹം 22നാണ് നടക്കുക. മലപ്പുറം കല്‍പ്പകഞ്ചേരി കന്മനം സ്വദേശി സിജുമോനാണ് ജീവയെ ജീവിത പങ്കാളിയാക്കുന്നത്. സിജുമോന്‍ എം ഫില്‍ ബിരുദധാരിയാണ്. കക്കോടി മക്കട സ്വദേശി സ്വരാജാണ് രമ്യയെ വിവാഹം കഴിക്കുന്നത്. ശാന്തിക്കാരനായി ജോലിചെയ്യുകയാണ് സ്വരാജ്.
ആഫ്റ്റര്‍ കെയര്‍ ഹോമില്‍ ലഭിക്കുന്ന അപേക്ഷകള്‍ സാമൂഹിക ക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായി അന്വേഷിച്ച ശേഷമാണ് പെണ്‍കുട്ടികളുടെ വിവാഹം ചെയ്തു നല്‍കുന്നത്. വിവാഹത്തിന് മുന്നോടിയായി ഇന്നലെ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ വിവാഹ സത്ക്കാരം സംഘടിപ്പിച്ചു. കലക്ടര്‍ സി എ ലത മുഖ്യാതിഥിയായിരുന്നു.

 

 

---- facebook comment plugin here -----

Latest