Connect with us

Kerala

എന്‍.കെ പ്രേമചന്ദ്രന്‍ എം പിയുടെ വീടിനു നേരെ കല്ലേറ്

Published

|

Last Updated

കൊല്ലം; എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ കൊല്ലത്തെ വീടിനു നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെ പത്രമിടാനെത്തിയ ആളാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നതായി കണ്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹിയില്‍ പോയ എന്‍ കെ പ്രേമചന്ദ്രന്‍ എം പിയും ഭാര്യയും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. അതേസമയം പ്രേമചന്ദ്രന്‍ എം പിയുടെ വീടിന് നേരെ ഉണ്ടായ ആക്രമണം അപലപിനീയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സത്യം പൊലീസ് പുറത്ത് കൊ?ണ്ടുവരട്ടെയെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest