Connect with us

Ongoing News

ക്രിസ്റ്റ്യാനോ മുന്നില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ട്വിറ്ററിലൂടെ ഏറ്റവുമധികം പേര്‍ ഫോളോ ചെയ്ത ലോകഫുട്‌ബോള്‍ താരം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 26.5 ദശലക്ഷം പേരാണ് റയല്‍മാഡ്രിഡിന്റെ ലോകഫുട്‌ബോളറെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ പിന്തുടര്‍ന്നത്. ബ്രസീല്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ക്കാണ് രണ്ടാം സ്ഥാനം. 10.7 ദശലക്ഷം പേരാണ് നെയ്മറെ ട്വിറ്ററില്‍ പിന്തുടര്‍ന്നത്. ഇംഗ്ലണ്ട് താരം വെയിന്‍ റൂണി (8.8 ദശലക്ഷം), സ്‌പെയിനിന്റെ ആന്ദ്രെ ഇനിയെസ്റ്റ (8.7 ദശലക്ഷം), ജെറാര്‍ഡ് പീക്വെ (8.7 ദശലക്ഷം), സാബി അലോണ്‍സോ (7.3 ദശലക്ഷം), സെസ്‌ക് ഫാബ്രിഗസ് (6.6 ദശലക്ഷം), ഡേവിഡ് വിയ (5.9 ദശലക്ഷം), ജര്‍മനിയുടെ മെസുറ്റ് ഒസില്‍ (5.8 ദശലക്ഷം), അര്‍ജന്റീന സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യെറോ (5.6 ദശലക്ഷം) എന്നിവരാണ് ആദ്യ പത്തിനുള്ളില്‍.

Latest