Connect with us

Eranakulam

കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കുട്ടികളുടെ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കണമെന്ന്

Published

|

Last Updated

കൊച്ചി: കുട്ടികളുടെ സംരക്ഷണത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണമെന്ന് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുളള സാമൂഹിക ഉത്തരവാദിത്തം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം അഭിപ്രായപ്പെട്ടു.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെയും ചെറുപ്പക്കാരായ മാതാപിതാക്കള്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് യുനിസെഫിന്റെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ മേധാവി ഡോ. സതീഷ് കുമാര്‍ പറഞ്ഞു.
ബിസിനസ് സംബന്ധമായ കാര്യങ്ങളിലേര്‍പ്പെടുമ്പോള്‍ കുട്ടികളുടെ സുരക്ഷ കമ്പനികള്‍ ഉറപ്പ് വരുത്തേതുണ്ട്. കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്നതരത്തിലുള്ള പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍കുന്നതിനും ആരോഗ്യകരവും ജീവിത ശൈലികളുള്‍പ്പെടെയുള്ള മൂല്യങ്ങളെ നിലനിര്‍ത്തുന്നതിനും സ്ഥാപനങ്ങള്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest