Connect with us

Eranakulam

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത അഴിമതി സി ബി ഐ അന്വേഷിക്കണം: സംരക്ഷണ സമിതി

Published

|

Last Updated

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ സ്വകാര്യകമ്പനിക്ക് എല്ലാവര്‍ഷവും തോന്നുംപടി ടോള്‍ നിരക്ക് വര്‍ധിപ്പിക്കാമെന്നതടക്കമുള്ള നിരവധി ജനവിരുദ്ധ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കരാര്‍ ഒപ്പുവെച്ചതിനെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദേശീയപാത സംരക്ഷണ സമിതി ചെയര്‍മാന്‍ സി ആര്‍ നീലകണ്ഠന്‍, കണ്‍വീനര്‍ ഹാഷിം ചേന്നാമ്പിള്ളി എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലാ മജിസ്‌ട്രേറ്റിനോ ജനകീയ സര്‍ക്കാറുകള്‍ക്കോ പോലും ഇടപെടാന്‍ കഴിയാത്ത വിധം ദുര്‍വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്കും ജനങ്ങള്‍ക്കും എതിരായതിനാല്‍ അത് റദ്ദ് ചെയ്തു സ്വകാര്യ കമ്പനിയില്‍ നിന്ന് ദേശീയപാത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഡല്‍ഹി-ഗുഡ്ഗാവ് ഹൈവെയും മഹാരാഷ്ട്രയിലെ 30 ടോള്‍ റോഡുകളും ഇത്തരത്തില്‍ ഈയടുത്ത് സ്വകാര്യ കമ്പിനികളില്‍ നിന്ന് സര്‍ക്കാറുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതേ മാതൃക കേരളത്തിലും പ്രയോഗിക്കണം. കരാര്‍ പ്രകാരം കമ്പനിയുടെ മുടക്ക് മുതല്‍ 312 കോടി രൂപയാണ്. ശരാശരി 22 ലക്ഷം രൂപ പ്രതിദിനം ടോള്‍ പിരിവുണ്ടെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. യഥാര്‍ഥ ടോള്‍ പിരിവ് ഇതിന്റെ പലമടങ്ങാണെങ്കിലും കമ്പനി സമ്മതിക്കുന്ന കണക്കനുസരിച്ച് പോലും മുടക്കിയതിന്റെ പകുതിയോളം രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. മുടക്ക് മുതലിലെ ബാക്കി തുകയും ന്യായമായ ആശ്വാസ തുകയും നല്‍കി പാത ഏറ്റെടുത്ത് ജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സംരക്ഷണ സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest