Connect with us

International

ചൈനീസ് കപ്പലുകള്‍ ബോട്ടുകള്‍ തകര്‍ക്കുന്ന ദൃശ്യവുമായി വിയറ്റ്‌നാം

Published

|

Last Updated

ഹനോയ്: ചൈനീസ് കപ്പലുകള്‍ തങ്ങളുടെ പൗരന്‍മാരുടെ മത്സ്യബന്ധന ബോട്ടുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ വിയറ്റ്‌നാം പുറത്തുവിട്ടു. ദക്ഷിണ ചൈനാ കടലിലെ വിവാദം നിലനില്‍ക്കുന്ന സമുദ്ര മേഖലയില്‍ മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങിപ്പോകുന്ന ചിത്രവും ഇതോടൊപ്പമുണ്ട്. എണ്ണ മേഖലയായ ഇവിടെ ചൈന അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് അയല്‍ രാജ്യങ്ങളായ ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെ ചൊടിപ്പിച്ചത്.
മെയ് 26നാണ് ദൃശ്യങ്ങളിലുള്ള ആക്രമണം നടന്നത്. മനുഷ്യത്വമില്ലാത്ത പ്രവൃത്തിയാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിയറ്റ്‌നാം അധികൃതര്‍ ആരോപിച്ചിരുന്നു. ചെറിയ മത്സ്യബന്ധന ബോട്ടിലേക്ക് വലിയ ചൈനീസ് കപ്പല്‍ വന്ന് ആക്രമണം നടത്തുകയായിരുന്നു. മുങ്ങിപ്പോയ കപ്പലില്‍ നിന്ന് 10 മത്സ്യത്തൊഴിലാളികളെ അടുത്തുള്ള് മറ്റ് ബോട്ടുകളിലെ തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷിച്ചു. മുങ്ങിയ കപ്പലിലെ 12 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. 12 മത്സ്യബന്ധന ബോട്ടുകളെയും ചൈന ആക്രമിച്ചതായി വിയറ്റ്‌നാം മത്സ്യബന്ധന വകുപ്പ് ഡെപ്യൂട്ടി മേധാവി ആരോപിച്ചു. ഇവിടെ നിന്ന് മത്സ്യം പിടിക്കുന്നത് ചൈന തടഞ്ഞിരുന്നു. ചൈനയും വിയറ്റ്‌നാമും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇതിനിടെ ചൈനയുടെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വിയറ്റ്‌നാമില്‍ എംബസികള്‍ക്ക് മുന്നില്‍ ശക്തമായി പ്രക്ഷോഭം അരങ്ങേറിയിരുന്നു. ഇതില്‍ മൂന്ന് ചൈനീസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest