Connect with us

Gulf

എ സി പ്രവര്‍ത്തിക്കാത്ത കെട്ടിടത്തിലെ താമസക്കാര്‍ കോടതിയിലേക്ക്

Published

|

Last Updated

അബുദാബി; എ സി പ്രവര്‍ത്തന രഹിതമായത് കാരണം ദുരിതമനുഭവിക്കുന്ന ഫഌറ്റുകളിലെ താമസക്കാര്‍ കെട്ടിട ഉടമക്കെതിരെ കോടതിയെ സമീപിക്കുവാന്‍ ഒരുങ്ങുന്നു. നഗരസഭാ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നത്. എ സി പ്രവര്‍ത്തന രഹിതമായിട്ട് 20 ദിവസം കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണി നടത്തുന്നതിന് കെട്ടിട ഉടമ തയാറാകുന്നില്ല. പതിനെട്ടോളം ഫഌറ്റുകളും നിരവധി കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഏകീകൃത എ സിയാണ് പ്രവര്‍ത്തിക്കുന്നത്. അറ്റകുറ്റപ്പണി നടത്തുന്നതിന് നിരവധി കമ്പനികള്‍ മുന്നോട്ട് വരുന്നുണ്ടെങ്കിലും വലിയ തുകയുടെ ക്വട്ടേഷനാണെന്ന് പറഞ്ഞ് കെട്ടിട ഉടമ സ്വീകരിക്കാറില്ലെന്ന് താമസക്കാര്‍ പറയുന്നു.

 

Latest