Connect with us

Gulf

ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായ പരാതികള്‍ കുറഞ്ഞു

Published

|

Last Updated

അബുദാബി: തലസ്ഥാനത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പരാതികള്‍ ഗണ്യമായി കുറഞ്ഞതായി ട്രാന്‍സ് എ ഡി അറിയിച്ചു. 2014 ഏപ്രില്‍ മാസത്തില്‍ അബുദാബിയില്‍ ടാക്‌സികള്‍ 55 ലക്ഷം സര്‍വീസുകള്‍ നടത്തി. ഇതില്‍ 1,113 ഡ്രൈവര്‍മാര്‍ക്കെതിരെ മാത്രമാണ് പരാതി ലഭിച്ചത് എന്നും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ 55,05000 സര്‍വീസുകളാണ് നടത്തിയത്. യാത്രക്കാരോട് മോശമായി പെരുമാറുക, തെറ്റായ റോഡിലൂടെ വാഹനമോടിക്കുക തുടങ്ങിയ പരാതികളാണ് ടാക്‌സി െ്രെഡവര്‍മാര്‍ക്കെതിരെ പൊതുവേ ഉന്നയിക്കാറുള്ളത്.
ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് ഇനി മുതല്‍ ടാക്‌സി െ്രെഡവര്‍മാരുടെ സേവനം കൃത്യമായി യാത്രക്കാര്‍ക്ക്് ലഭിക്കാനും ട്രാന്‍സ് എ ഡി വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയത്. െ്രെഡവര്‍മാര്‍ക്കെതിരെയുള്ള പരാതികള്‍ കുറയുന്നു എന്നത് ട്രാന്‍സ് എ ഡി യുടെ കര്‍മ പദ്ധതികള്‍ വിജയം കാണുന്നു എന്നതിന്റെ തെളിവാണെന്നും അധികൃതര്‍ പറഞ്ഞു.