Connect with us

Kozhikode

മര്‍കസില്‍ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം

Published

|

Last Updated

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മര്‍കസ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
വുമണ്‍ ഡവലപ്പമെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ ഫൈസല്‍ മുനീര്‍, ശാന്തി നികേതന്‍ ഡയറക്ടര്‍ ഷാജി ഭായി, മര്‍കസ് വിദ്യാലയങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പരിസ്ഥിതി സന്ദേശമുള്‍ക്കൊള്ളുന്ന സത്യപ്രതിജ്ഞ മര്‍കസ് ഡയറക്ടര്‍ ഹകീം അസ്ഹരി ചൊല്ലിക്കൊടുത്തു. ആദ്യ വൃക്ഷത്തൈ നടീല്‍ കര്‍മം കാന്തപുരം നിര്‍വഹിച്ചു. തുടര്‍ന്ന് മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി നടല്‍ കര്‍മത്തിന് നേത്രത്വം നല്‍കി. ദിനാചരണത്തോടനുബന്ധിച്ച് മര്‍കസിന്റെ സ്ഥാപനങ്ങളില്‍ 15,000 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്.
തുടര്‍ന്ന് നടന്ന പരിപാടിയില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ബോധവത്കരണ ക്ലാസിന് നേത്രത്വം നല്‍കി. വനപരിസ്ഥിതി സംരക്ഷണവും ഇസ്‌ലാമും എന്ന വിഷയത്തില്‍ മര്‍കസ് ഡയറക്ടര്‍ എം എ ഹകീം അസ്ഹരി ക്ലാസ് നയിച്ചു. പരിപാടിയില്‍ മര്‍കസ് എ ജി എം ഉനൈസ് മുഹമ്മദ്, മര്‍കസ് ഫാം ഒഫീസര്‍ മുഹമ്മദ് ബുസ്താനി മര്‍കസ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ ആശംസ അറിയിച്ചു.

 

Latest