Connect with us

Kozhikode

ഗ്രീന്‍ മൂവ്‌മെന്റിന് ഹരിതാഭമായ തുടക്കം

Published

|

Last Updated

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ മര്‍കസ് ഗ്രീന്‍ മൂവ്‌മെന്റ് ആരംഭിച്ചു. ഒരു ലക്ഷം മരം നട്ട് നോളജ് സിറ്റിയില്‍ ഹരിതമതില്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചാണ് ഗ്രീന്‍ മൂവ്‌മെന്റ് ഉദ്ഘാടനം നടന്നത്. പരിസ്ഥിതി സൗഹൃദ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വ്യവസ്ഥാപിതവും വിപുലവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ മൂവ്‌മെന്റ് (ഗ്രീന്‍ റൂട്ട് ടു എഫിഷ്യന്റ് എക്കോ സിസ്റ്റം ഇന്‍ നേച്ച്വര്‍) ആരംഭിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മസ്ജിദുകള്‍, മഹല്ലുകള്‍, മദ്‌റസകള്‍, ദര്‍സുകള്‍, മറ്റു സാമൂഹിക കൂട്ടായ്മകള്‍ എന്നിവ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി മരം നടല്‍, പരിസ്ഥിതി ബോധവത്കരണം, അടുക്കളത്തോട്ടം, ഗ്രീന്‍ ക്യാമ്പസ്, ജലസംരക്ഷണം, അവാര്‍ഡ് ദാനം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളാണ് നടപ്പിലാക്കുന്നത്. ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് വര്‍ഷം തോറും ഗ്രീന്‍ അവാര്‍ഡ് നല്‍കും.
ചടങ്ങ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍ ഉദ്ഘാടനം ചെയ്തു. ഇവി അബ്ദുറഹ്മാന്‍ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി മുഹമ്മദ് കോയയെ നോളജ് സിറ്റി അഡ്മിന്‍ മാനേജര്‍ ശൗക്കത്ത് മുണ്ടേങ്കാട്ടില്‍ ഫലകം നല്‍കി ആദരിച്ചു. ഗ്രീന്‍ കൈപ്പുസ്തകം ലാന്‍ഡ് മാര്‍ക്ക് ചെയര്‍മാന്‍ അരുണ്‍ ബൈസ്‌ലൈന്‍ എം ഡി അക്ബര്‍ സ്വാദിഖിന് നല്‍കി പ്രകാശനം ചെയ്തു. കായലം അലവി സഖാഫി, ലാന്‍ഡ്മാര്‍ക്ക് എംഡി അന്‍വര്‍ സാദാത്ത്, അബ്ദുറഹ്മാന്‍കുട്ടി, അഹ്മദ്കുട്ടി, അബ്ദുന്നാസര്‍ ബാഖവി പ്രസംഗിച്ചു.