Connect with us

Eranakulam

ക്രൈം ബ്രാഞ്ച് അന്വേഷത്തിന്റെ പുരോഗതി അറിയിക്കാന്‍ ഉത്തരവ്

Published

|

Last Updated

കൊച്ചി: അനാഥാലയത്തില്‍ കുട്ടികളെ എത്തിച്ചതിനെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലെത്തിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. മെയ് 24 മുതല്‍ കുട്ടികള്‍ ആരുടെ സംരക്ഷണത്തിലായിരിക്കുമെന്ന് വ്യക്തമാക്കാനും പരിശോധന നടത്തിയ ശിശുക്ഷേമ സമിതിയുടെ പരിശോധനാ രേഖകള്‍ ഹാജരാക്കാനും ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെത്തിയ 588 കുട്ടികളില്‍ എത്രപേരെ തിരിച്ചയച്ചുവെന്നും ഇവരെ എവിടെ പാര്‍പ്പിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്രയധികം കുട്ടികളെ കേരളത്തിലെത്തിച്ചതിന് പിന്നിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.