Connect with us

Kozhikode

അബ്ദുല്ലക്കുട്ടി എം എല്‍ എ സ്ഥാനം തിരക്കിട്ട് രാജിവെക്കേണ്ടതില്ല: കെ മുരളീധരന്‍

Published

|

Last Updated

കോഴിക്കോട്: സരിതാ എസ് നായരുടെ രഹസ്യമൊഴിയുടെ പേരില്‍ എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ തിരക്കിട്ട് രാജിവെക്കേണ്ട ആവശ്യമില്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ. ആരോപണം ഉന്നയിച്ചവര്‍ അക്കാര്യം കോടതിയില്‍ തെളിയിക്കണം. മൊഴി സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കേണ്ടതുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത് ഏല്‍പ്പിച്ചതാണ് എം എല്‍ എ സ്ഥാനം. കുറ്റക്കാരനെന്ന് കണ്ടെത്തുന്നതുവരെ ഒരാളെ പ്രതിയെന്ന് വിളിക്കുന്നതുപോലും തെറ്റാണെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആള്‍ കേരള റിട്ട. ഖാദി എംപ്ലോയീസ് അസോസിയേഷന്‍ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
മുക്കം മുസ്‌ലിം ഓര്‍ഫനേജിലേക്ക് കുട്ടികളെ എത്തിച്ച സംഭവത്തെ മനുഷ്യക്കടത്തെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. മനുഷ്യക്കടത്ത് പോലുള്ള പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണിതെന്ന് വിശ്വസിക്കുന്നില്ല. കുട്ടികളെ കൊണ്ടുവന്നതില്‍ രേഖകള്‍ സംബന്ധിച്ച് എന്തെങ്കിലും പിഴവുകള്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest