Connect with us

Ongoing News

ഝാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടികളെ തിരികെ കൊണ്ടുപോകും

Published

|

Last Updated

പാലക്കാട്: ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ തിരികെ കൊണ്ടു പോകാന്‍ തിരുമാനമായി. ഝാര്‍ഖണ്ഡില്‍ നിന്നുമെത്തിയ ലേബര്‍ കമ്മീഷണര്‍ മനീഷ് രജ്ഞന്‍ പാലക്കാട് ജില്ലാ കലകടറുമായും ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തിരുമാനം. 153 കുട്ടികളെ ഝാര്‍ഖണ്ഡിലെ ഗോഡ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ എല്‍പ്പിക്കും. ഇവര്‍ക്ക് വേണ്ടി ഝാര്‍ഖണ്ഡില്‍ മികച്ച് വിദ്യാഭ്യസവും പ്രഥമിക സൗകര്യങ്ങളും ഒരുക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
സംഭവത്തെ പറ്റി ഝാര്‍ഖണ്ഡില്‍ പോലീസ് വിശദമായി അന്വഷണം നടത്തുമെന്നും മനീഷ് രജ്ഞന്‍ പറഞ്ഞു. ശനിയാഴ്ച ധന്‍ബാദ് എക്‌സപ്രസില്‍ കുട്ടികളെ കൊണ്ടുപോകനായി പ്രത്യേക കോച്ച് റെയില്‍വേയേട് അവശ്യപ്പെടും. രക്ഷിതാക്കളും പോലീസ് ഉദ്യോസ്ഥരും സാമുഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരും അടക്കം 191 പേര്‍ക്കാണ് റെയില്‍വേയോട് ടിക്കറ്റ് അവിശ്യപ്പെട്ടിരിക്കുന്നത്.
മുക്കം ഓര്‍ഫനേജില്‍ പഠിക്കുന്നതിന്റെ രേഖകളുമായി എത്തിയ ഏഴ് കുട്ടികളെ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറാനും തിരുമാനമായി. അതേ സമയം ബിഹാറില്‍ നിന്നുള്ള ഏഴ് കുട്ടികളെ തിരികെ കൊണ്ടു പോകനായി സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ഇന്ന് കേരളത്തില്‍ എത്തും. ബംഗാളില്‍ നിന്നുള്ള 123 പേരെ കുറിച്ച് വിവരം ശേഖരിക്കുന്നതിന് സാമുഹിക ക്ഷേമ ഉദ്യോഗസ്ഥരായ അനില്‍ സര്‍ക്കാറും അരുന്ധതി ഭട്ടാചര്യയും ജില്ലാകലക്ടറുമായി ചര്‍ച്ച നടത്തി കുട്ടികള്‍ താമസിക്കുന്ന മലപ്പുറത്തെ അനാഥാലയത്തിലേക്ക് പോയി.

 

---- facebook comment plugin here -----

Latest