Connect with us

Ongoing News

സ്റ്റേറ്റ് ബേങ്ക് എ ടി എമ്മുകളില്‍ ഇലക്ട്രോണിക്ക് സുരക്ഷാസംവിധാനം വ്യാപിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേറ്റ് ബേങ്ക് എ ടി എമ്മുകളിലെ സുരക്ഷാ സംവിധാനം കര്‍ക്കശമാക്കുമെന്ന് ബേങ്ക് ഗ്രൂപ്പ് ചെയര്‍മാന്‍ അനുന്ധതി ഭട്ടാചാര്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. സുരക്ഷക്കായി എ ടി എമ്മുകളില്‍ കൂടുതല്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ആറ് മാസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ എ ടി എമ്മുകളിലും ഇത് നടപ്പാക്കും. തൊഴിലാളികളെ ഉപയോഗിച്ചുള്ളള സുരക്ഷ ചെലവേറിയ സാഹചര്യത്തിലാണിത്.
നഗരകേന്ദ്രീകൃതമായി മാത്രമല്ല താഴെത്തട്ടിലും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ എസ് ബി ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഗ്രാമീണ മേഖലകളില്‍ ബ്രാഞ്ച് അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ശുദ്ധജലവിതരണം, സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ബ്രാഞ്ചുകള്‍ നടപ്പാക്കുന്നത്. സാമൂഹിക സേവന പ്രവര്‍ത്തനത്തിനായി എസ് ബി ടിക്ക് രാജ്യത്താകെ 643 സോഷ്യല്‍ സര്‍ക്കിളുകളുണ്ട്. ഈ സാമ്പത്തിക വര്‍ഷം 3.17 കോടി രൂപ ഈ മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചു. ഇതില്‍ 47 ലഷം രൂപയും ചെലഴിച്ചത് സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്കായാണ്.

Latest