Connect with us

Ongoing News

ഉമ്മന്‍ചാണ്ടി പടമെടുത്തു; ജോസിന് സന്തോഷം

Published

|

Last Updated

തിരുവനന്തപുരം: ഒരു നിമിഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫോട്ടോഗ്രാഫറായി. കൊല്ലത്തെ മത്സ്യത്തൊഴിലാളിയുടെ മകന്‍ ജോസ് പ്രകാശ് മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോഴാണ് സംഭവം. ചെറുപ്പത്തിലേ ക്യാമറ ഹരമായിരുന്നു ജോസിന്. പക്ഷേ പ്രാരാബ്ദം ആ മോഹത്തിന് തടസ്സമായി. ഒടുവില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്‍കി അനുവദിച്ചുകിട്ടിയ ക്യാമറയുമായി സന്തോഷം പങ്കുവെക്കാനാണ് ജോസ് മുഖ്യമന്തിയെ കാണാനെത്തിയത്. തിരക്കിനിടയില്‍ ക്യാമറ വാങ്ങി മുഖ്യന്റെ വക ഒരു ക്ലിക്ക്. അതോടെ ജോസിനും സന്തോഷം.

സംഭവം മുഖ്യമന്ത്രി ഉ്മ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു:

കൊല്ലം ജില്ലയിലെ കുണ്ടറ നെല്ലിമുകളില്‍ തെക്കതില്‍ മത്സ്യത്തൊഴിലാളി ദമ്പതികളുടെ ഒന്‍പതു മക്കളില്‍ മൂന്നാമനായ ജോസ് പ്രകാശിന് ചെറുപ്പം മുതലേ ക്യാമറ ഹരമാണ്. വീട്ടിലെ പ്രാരാബ്ധവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം ഒരു ക്യാമറ സ്വന്തമാക്കാനായില്ല. കൂട്ടുകാരുടെ ക്യാമറകള്‍ ഉപയോഗിച്ചാണ് മിക്കപ്പോഴും ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. ചിലപ്പോള്‍ വാടകയ്‌ക്കെടുക്കേണ്ടിവന്നു. അങ്ങനെയാണ് കൊല്ലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനവുമായി ജോസ് പ്രകാശ് എത്തിയത്. 10,000 രൂപ അനുവദിച്ചു. എന്നാല്‍, ഭേദപ്പെട്ട ക്യാമറ വാങ്ങാന്‍ ഈ തുക അപര്യാപ്തമായതിനാല്‍ വീണ്ടും എന്നെ സമീപിച്ചു. ഒരു സ്‌പോണ്‌സറുടെ സഹായത്തോടെ 54,640 രൂപയുടെ നിക്കോണ് ഡിജിറ്റല്‍ ക്യാമറ ഡി 90 ജോസ് പ്രകാശിനു വാങ്ങാനായി. അതുമായി തൊട്ടടുത്ത ദിവസം തന്നെ എന്നെ നേരില്‍ കണ്ട് നന്ദി പറയാന്‍ ക്യാമറയുമായി എത്തി. തിരക്കിനിടല്‍ അത് വാങ്ങി ഒരു പടം ക്ലിക്ക് ചെയ്ത് ജോസ് പ്രകാശിനു തിരികെ നല്‍കി.

 

Latest