Connect with us

Gulf

മികവുറ്റ രീതിയിലുള്ള സംവിധാനവുമായി അബുദാബി ഫാമുകള്‍

Published

|

Last Updated

അബുദാബി: അമിത ജല ഉപയോഗം കുറച്ച് കൂടുതല്‍ മികവുറ്റ രീതിയില്‍ ജലസേചനം നടത്താവുന്ന പുത്തന്‍ സംവിധാനവുമായി അബുദാബി ഫാമുകള്‍. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളം 40 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ സംവിധാനങ്ങള്‍ നടപ്പാക്കുന്നത്. ഇതിലൂടെ 46 ശതമാനത്തോളം ജലം ലാഭിക്കാമെന്ന് കണക്കുകള്‍.
മുഴുവന്‍ എമിറേറ്റിലേയും ജല ഉപയോഗത്തിന്റെ 72 ശതമാനവും കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ലഭ്യമായ ജലത്തിന്റെ അളവിനേക്കാള്‍ വെള്ളം ഉപയോഗിക്കേണ്ട സാഹചര്യം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ജലസേചന സംവിധാനത്തിന്റെ പ്രസക്തി കൂടുന്നതെന്ന് അബുദാബി ഗവണ്‍മെന്റ് അധീനതയിലുള്ള കര്‍ഷക സേവന കേന്ദ്രം വ്യക്തമാക്കി.
പടിഞ്ഞാറന്‍ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം പൂര്‍ണ വിജയം ആയതിനാല്‍ 90 ശതമാനം ഫാമുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. വെള്ളത്തിന്റെ അളവും മര്‍ദവും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാന്‍ ഓട്ടോമാറ്റിക് സംവിധാനമുണ്ട്.

---- facebook comment plugin here -----

Latest