Connect with us

Gulf

പൊതു നിരത്തില്‍ അഭ്യാസം കാണിച്ച 64 വാഹനങ്ങള്‍ പിടികൂടി

Published

|

Last Updated

ദുബൈ:വാരാന്ത്യ അവധി ദിനത്തില്‍ പൊതുനിരത്തില്‍ വാഹനങ്ങള്‍കൊണ്ട് അഭ്യാസം കാണിച്ച സ്വദേശി യുവാക്കളെ പോലീസ് പിടികൂടി. ഇവര്‍ ഉപയോഗിച്ച 64 വിവിധ തരത്തിലുള്ള വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പൊതുനിരത്തുകള്‍ അഭ്യാസ വേദികളല്ല, നിരത്തുകള്‍ ഉപയോഗിക്കുന്നവര്‍ പാലിച്ചിരിക്കേണ്ട മര്യാദകളുണ്ട്. വാഹനങ്ങള്‍ കൊണ്ട് മത്സരങ്ങളും പ്രദര്‍ശനങ്ങളും നടത്തേണ്ടവര്‍ അതിനായി മാത്രം നിശ്ചയിച്ച സ്ഥലങ്ങളുണ്ട്. അവിടങ്ങള്‍ ഉപയോഗപ്പെടുത്തണം. പൊതുനിരത്തുകളില്‍ നിയമം ലംഘിക്കാനും മത്സരങ്ങള്‍ കാണിക്കാനും ആരെയും അനുവദിക്കില്ല, ദുബൈ പോലീസ് മേധാവി ബ്രിഗേഡിയര്‍ ഖമീല്‍ മതല്‍ അല്‍ മുസീന പറഞ്ഞു.
നിയമം ലംഘിച്ച് പൊതുനിരത്തുകളില്‍ അഭ്യാസം കാണിച്ച 64 വാഹനങ്ങള്‍ കഴിഞ്ഞ ദിവസം അവധി ദിനത്തില്‍ പോലീസ് പിടികൂടുകയുണ്ടായി. ഇതില്‍ ചില ആഡംബര കാറുകളും ബൈക്കുകളുമുണ്ടെന്ന് പോലീസ് അറിയിച്ചു.
ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പോലീസ് ഇത്രയും വാഹനങ്ങള്‍ പിടികൂടിയത്. ഇതില്‍ 18 എണ്ണം പൊതു നിരത്തുകളില്‍ മത്സരം കാണിച്ചതിനാണ് പിടികൂടിയത്. പരിസരവാസികളുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്ന രീതിയില്‍ അസാധാരണ ശബ്ദങ്ങളുണ്ടാക്കി വാഹനമോടിച്ചവരും പിടിയിലായവരിലുണ്ട്.
ജുമൈറ, മെയ് ഭാന്‍ റോഡ്, മംസര്‍, ഖവാനീജ്, മിസ്ഹര്‍, യൂനിവേഴ്‌സിറ്റി റോഡ്, മനാമ റോഡ്, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ പോലീസ് പിടികൂടിയത്.