Connect with us

Gulf

വോജ്ഹത്തി സംവിധാനം നവീകരിക്കും

Published

|

Last Updated

ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) യുടെ വെബ് സൈറ്റ് പേജ് നവീകരിക്കും. നിലവിലുണ്ടായിരുന്ന “വോജ്ഹാത്തി” സംവിധാനമാണ് പൊതുജനങ്ങള്‍ക്ക് ഉപകരിക്കും വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിനവീകരിക്കുന്നത്. സാധാരണക്കാരായ യാത്രക്കാര്‍ക്ക് “വോജ് ഹത്തി” പേജില്‍ നോക്കിക്കഴിഞ്ഞാല്‍ എല്ലാ വിവരങ്ങളും തത്സമയം തന്നെ ലഭിക്കുന്ന വിധത്തിലാണ് സൈറ്റ് പുനഃക്രമീകരിച്ചിരിക്കുന്നതെന്ന് ആര്‍ ടി എ പല്‍നിംഗ് ബിസിനസ് ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍ ഈസ അല്‍ ഹാഷിമി പറഞ്ഞു.
നവീകരിച്ച “വോജ്ഹത്തി” പേജിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത ആര്‍ ടി എയിലൂടെ പോയ മുന്‍യാത്രകളുടെ സമയവും സ്ഥലവും ഓരോ യാത്രക്കാര്‍ക്കും കണ്ടുപിടിക്കാന്‍ സാധിക്കും എന്നതാണ്. അവസാനം യാത്ര ചെയ്ത ആറ്് യാത്രകളാണ് അതിന്റെ പൂര്‍ണവിവരങ്ങള്‍ സഹിതം ഇങ്ങനെ കണ്ടുപിടിക്കാന്‍ സാധിക്കുന്നത്. ഏറ്റവും അവസാനം ചെയ്ത ആറ്് യാത്രകളുടെ അടിസ്ഥാനത്തില്‍ അതിന് മുമ്പുള്ള യാത്രകള്‍ സൈറ്റില്‍ നിന്നും മാഞ്ഞുപോയ്‌ക്കൊണ്ടേയിരിക്കും. പുതുക്കിയ വെബ് സൈറ്റിലൂടെ പോകേണ്ട സ്ഥലങ്ങളുടെ റൂട്ട് മേപ്പുകളും യാത്ര ചെയ്യേണ്ട സ്ഥലത്തുനിന്നും അവിടെക്കുള്ള സമയ ദൈര്‍ഘ്യവും ഫെയറുകളും മനസ്സിലാക്കാന്‍ സാധിക്കുന്നു. വെബ് സൈറ്റില്‍ കയറി റൂട്ട് നമ്പര്‍ കൊടുത്തു കഴിഞ്ഞാലാണ് ഇങ്ങനെ പോകേണ്ടുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. പോകേണ്ട പോയന്റ് എത്തുന്നതിന് മുമ്പ് എവിടെയല്ലാം സ്‌റ്റോപ്പ് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും പുതിയ “വോജ് ഹത്തി” യിലൂടെ അറിയുവാന്‍ സാധിക്കുമെന്ന് ഹാഷിമി പറഞ്ഞു. നോള്‍ കാര്‍ഡ് ഇല്ലാതെ തന്നെ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ മുഴുവന്‍ യാത്രാവിവരങ്ങളും വ്യക്തമായ ടൈംടേബിള്‍ സഹിതം ലഭിക്കുന്നതാണ്.
ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ഉമ്മല്‍ഖുവൈന്‍, ഫുജൈറ തുടങ്ങിയ വടക്കന്‍ എമിറേറ്റിലേക്ക് പോകുന്ന ഇന്റര്‍സിറ്റി ബസ് യാത്രക്കാര്‍ക്കും പുതിയ വെബ് സൈറ്റ് ഗുണകരമായിരിക്കുമെന്ന് ഈസ അല്‍ ഹാശ്മി പറഞ്ഞു. യാത്രക്കാര്‍ക്കുള്ള പരാതികള്‍ രേഖപ്പെടുത്താനും “വോജ്ഹത്തി” വെബ് സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest