Connect with us

Gulf

'രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ' ബോബി ചെമ്മണൂരിന്റെ രണ്ടാം ഘട്ട കാമ്പയിന്‍ അമേരിക്കയില്‍

Published

|

Last Updated

ദുബൈ: കേരളത്തില്‍ ശ്രദ്ധേയമായ “രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ” കാമ്പയിന്റെ രണ്ടാംഘട്ടം അമേരിക്കയിലായിരിക്കുമെന്ന് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് എം ഡി ബോബി ചെമ്മണൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രക്തദാനത്തിന്റെ മഹത്വം പൊതുജനങ്ങളെയും പുതിയ തലമുറയെയും ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയും അത്യാസന്ന ഘട്ടത്തിലുള്ള രോഗികള്‍ക്ക് സഹായകരമാവുന്നതിനു വേണ്ടിയും ജീവകാരുണ്യ ദൗത്യമായാണ് കേരളത്തില്‍ മാരത്തോണ്‍ സംഘടിപ്പിച്ചത്. 200 മണിക്കൂറിനുള്ളില്‍ 812 കിലോമീറ്റര്‍ ഓടിയ ആദ്യ ഇന്ത്യക്കാരന്‍ കൂടിയായി ബോബി ചെമ്മണൂര്‍.
ഇതേ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയില്‍ ആയിരം കിലോമീറ്റര്‍ ഓടാനാണ് പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ രക്തബാങ്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. മൂന്നാം ഘട്ടത്തില്‍, യു എ ഇ നിവാസികള്‍ക്കിടയില്‍ രക്തദാനത്തിന്റെ പ്രാധാന്യവും മഹത്വവും വിളിച്ചറിയിച്ച് കാമ്പയിന്‍ സംഘടിപ്പിക്കും. ശാരീരികമായും മാനസികമായും ആറുമാസത്തെ ഒരുക്കങ്ങള്‍ക്കു ശേഷമാണ് കേരളത്തിലെ മാരത്തോണിനൊരുങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളും മാരത്തോണില്‍ പങ്കുകൊണ്ടു.
അമേരിക്കയില്‍ നടത്തുന്ന മാരത്തോണില്‍ പതിനായിരം പേര്‍ അണിനിരക്കും മഹത്തായ ഒരു സന്ദേശം ജനങ്ങളിലേക്കെത്തിക്കുകവഴി വലിയ സാമൂഹിക ദൗത്യത്തിന് നേതൃത്വം നല്‍കുകയാണ് ലക്ഷ്യമെന്നും കാമ്പയിന്റെ യു എസ് വക്താവ് കൂടിയായ മാര്‍ക് ലണ്ടന്‍ അഭിപ്രായപ്പെട്ടു.
അര്‍ഹിക്കുന്നവര്‍ക്കു വേണ്ടി സമ്പത്തും ആരോഗ്യവും വിനിയോഗിക്കുമ്പോഴാണ് നമ്മള്‍ സന്തുഷ്ടരായിത്തീരുന്നത്. രക്തം ദാനം ചെയ്യുമ്പോള്‍ മറ്റൊരാളുടെ ജീവിതത്തിനു വിലാസമുണ്ടാക്കുകയാണ് നാം ചെയ്യുന്നത്.
കാസര്‍ഗോഡ് നിന്നാരംഭിച്ച മാരത്തോണ്‍ തിരുവനന്തപുരത്തായിരുന്നു സമാപിച്ചത്. 812 മണിക്കൂര്‍ മാരത്തോണ്‍ നടത്തി ബുക്ക് റെക്കോര്‍ഡ്‌സ് സക്‌സസേഴ്‌സില്‍ അദ്ദേഹം ഇടം നേടി. 1000 പാവങ്ങള്‍ക്കായി 34 ലക്ഷം ഡോളര്‍ ചാരിറ്റി പദ്ധതികളാണ് ഇക്കാലയളവില്‍ പ്രഖ്യാപിച്ചത്.
ലൈഫ്‌ലൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകന്‍ കൂടിയാണ് ബോബി ചെമ്മണൂര്‍. സൗജന്യ ആംബുലന്‍സ് സര്‍വീസ്, രക്തബാങ്ക് രൂപീകരണം, സൗജന്യ ഭക്ഷണ വിതരണം എന്നിവ ഇതിലൂടെ നടന്നുവരുന്നു. ബെസ്റ്റ് ഹുമനിറ്റേറിയന്‍ അവാര്‍ഡ്, മദര്‍ തെരേസ അവാര്‍ഡ്, വിജയശ്രീ അവാര്‍ഡ്, എക്‌സലന്റ് യെംഗ് ബിസിനസ്മാന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും യുനീക്ക് വേള്‍ഡ് റെക്കോര്‍ഡ്, ഏഷ്യാബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും റെക്കോര്‍ഡുകള്‍ ബോബി ചെമ്മണ്ണൂരിനെ തേടിയെത്തിയിട്ടുണ്ട്.