Connect with us

Gulf

അജ്മാന്‍ ഭരണാധികാരിയുടെ കനിവില്‍ 76 പേര്‍ക്ക് ജയില്‍ മോചനം

Published

|

Last Updated

അജ്മാന്‍: സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ പ്രത്യേക കനിവില്‍ 76 പേര്‍ക്ക് ജയില്‍ മോചനം.
കുറ്റകൃത്യങ്ങളില്‍ ജയില്‍ശിക്ഷ വിധിക്കപ്പെട്ട് അജ്മാന്‍ ജയിലുകളില്‍ കഴിയുന്നതിനിടെ നല്ലനടപ്പ് തെളിയിച്ചവര്‍ക്കാണ് ജയില്‍മോചനം. ജയില്‍ മോചനം പ്രഖ്യാപിക്കപ്പെട്ടവരില്‍ വിവിധ നാട്ടുകാരുണ്ട്. ജയില്‍ മോചനം പ്രഖ്യാപിക്കപ്പെട്ട് പുറത്ത് വരുന്നവര്‍ക്ക് അജ്മാന്‍ ശൈഖ് ശോഭനമായ ഭാവി ജീവിതം ആശംസിച്ചു. അജ്മാന്‍ പോലീസും മറ്റു ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഭരണാധികാരിയുടെ ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ പാലസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.