Connect with us

Kozhikode

ദേശീയപാതയോരം മനോഹരമാക്കാന്‍ 'ഹൈവേ ഗാര്‍ഡന്‍' പദ്ധതി തുടങ്ങി

Published

|

Last Updated

താമരശ്ശേരി: ദേശീയപാതയോരം പൂന്തോട്ടമാക്കി സംരക്ഷിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത്. ആരോഗ്യ ശുചിത്വ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുതുപ്പാടി പഞ്ചായത്തിലെ പുല്ലാഞ്ഞിമേട് മുതല്‍ ഈങ്ങാപ്പുഴ വരെയാണ് പൂന്തോട്ടം നിര്‍മിക്കുന്നത്. കോഴിക്കോട് ബംഗലൂരു ദേശീയപാത കടന്നുപോകുന്ന പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 13,14,15,16,17 വാര്‍ഡുകളിലാണ് പുതുപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആരോഗ്യ ശുചിത്വ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ “ഹൈവേ ഗാര്‍ഡന്‍” പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തിന്റെ അതിര്‍ത്തിയായ പുല്ലാഞ്ഞിമേട് മുതല്‍ ഈങ്ങാപ്പുഴ വരെ റോഡിന്റെ ഇരുവശത്തും ചെടികള്‍ വെച്ച് പിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതി. കുടുംബ ശ്രീ യൂനിറ്റുകളാണ് പൂന്തോട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. കാടുമൂടി കിടക്കുന്ന പ്രദേശം വെട്ടിത്തെളിയിച്ചാണ് പൂന്തോട്ടം നിര്‍മിക്കുന്നത്. മാലിന്യ നിക്ഷേപം തടയാനും ഇതുവഴി കഴിയുമെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രതീക്ഷ. പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പള്ളിയില്‍ സി മോയിന്‍കുട്ടി എം എല്‍ എ നിര്‍വഹിച്ചു. പുതുപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം കേശവനുണ്ണി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ പി പി അബ്ദുല്‍ മജീദ്, ഷംസീര്‍ പോത്താറ്റില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാലചന്ദ്രന്‍, ് ജെസ്സി തോമസ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റോസി പൗലോസ് പ്രസംഗിച്ചു.