Connect with us

Kozhikode

പ്ലസ്ടുവിനായി സി പി എം സമരത്തിന്; എം എസ് എഫ് തെരുവ് സ്‌കൂള്‍ നടത്തി

Published

|

Last Updated

മുക്കം: ഗവ. ഹൈസ്‌കൂളടക്കം മൂന്ന് ഹൈസ്‌കൂളുകളുള്ള കൊടിയത്തൂര്‍ പഞ്ചായത്തില്‍ പ്ലസ് ടു അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി എം എസ് എഫ് പ്രവര്‍ത്തകര്‍ തെരുവ് സ്‌കൂള്‍ നടത്തി. ആയിരത്തിനടുത്ത് കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് ഒരു സീറ്റ് പോലുമില്ലാത്ത പഞ്ചായത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ടാണ് കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെരുവ് സ്‌കൂള്‍ നടത്തിയത്. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ച് വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠന സൗകര്യമൊരുക്കണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു. കെ വി അബ്ദുര്‍റഹ്മാന്‍, എസ് എ നാസര്‍, എസ് മന്‍സൂര്‍, കെ വി നിയാസ്, കെ പി ഷാജി റഹ്മാന്‍, ആദില്‍ കൊടിയത്തൂര്‍ നേതൃത്വം നല്‍കി.
യു ഡി എഫ് സര്‍ക്കാറിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ സി പി എം കൊടിയത്തൂര്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു. പ്ലസ് ടു അനുവദിക്കുമെന്ന് രണ്ട് ലീഗ് എം എല്‍ എമാര്‍ പ്രഖ്യാപിക്കുകയും വിദ്യാഭ്യാസ മന്ത്രി സൂചന നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തോട്ടുമുക്കം ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിച്ചെങ്കിലും ഇ എം ഇ എ ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിക്കുകയായിരുന്നു. സ്റ്റേ നീക്കുന്നതിന് ഒരു നടപടിയും സര്‍ക്കാര്‍ കൈകൊണ്ടില്ല. പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ചുള്ളിക്കാപറമ്പില്‍ സായാഹ്ന ധര്‍ണയും ഒമ്പതിന് തോട്ടുമുക്കത്തും കൊടിയത്തൂരിലും പ്രതിഷേധ യോഗങ്ങളും നടത്താനും തീരുമാനിച്ചു. യോഗത്തില്‍ സി ടി സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇ രമേശ ്ബാബു, ജോര്‍ജ് എം തോമസ്, ടി വിശ്വനാഥന്‍, എ സി മൊയ്തീന്‍, ഉമ ഉണ്ണികൃഷ്ണന്‍, കരീം കൊടിയത്തൂര്‍, വളപ്പില്‍ ബീരാന്‍കുട്ടി പ്രസംഗിച്ചു.

Latest