Connect with us

Kerala

കല്ലെറിഞ്ഞവര്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി

Published

|

Last Updated

കണ്ണൂര്‍:മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് പരിസ്ഥിതി പുരസ്‌കാരം നല്‍കി.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് പുസ്‌കാരം സമ്മാനിച്ചത്.ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബിജു,സെക്രട്ടറി ബിനോയ് എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ മൂന്നും നാലും പ്രതികളാണ് ബിനോയിയും ബിജുവും. കുറ്റപത്രം സമര്‍പ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും പുരസ്‌കാരം വാങ്ങാനെത്തിയത്. എന്നാല്‍ ഇവര്‍ കേസിലെ പ്രതികളാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു.