Connect with us

Kerala

അനാഥാലയ വിവാദം:സര്‍ക്കാറിന് ഹൈക്കോടതി വിമര്‍ശനം

Published

|

Last Updated

കൊച്ചി:കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്നും വിശ്വസനീയമല്ലെന്നും ഹൈക്കോടതി വിമര്‍ശനം.സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാര്‍ അലംഭാവം കാണിച്ചു.ഇത് സര്‍ക്കാറിന് നാണക്കേടുണ്ടാക്കി.കുട്ടികളെ തിരിച്ചയക്കാന്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ലെന്ന സര്‍ക്കാര്‍ വാദം പരിഹാസ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിച്ചാലും കോടതി വെറുതെ വിടില്ലെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.വിഷയത്തില്‍ തമ്പ് എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.