Connect with us

Kerala

വിവാഹ മോചന ഹരജിയുമായി നടന്‍ ദിലീപ് കുടുംബ കോടതിയില്‍

Published

|

Last Updated

കൊച്ചി: താരദമ്പതികളായ ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുന്നു. വിവാഹ മോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട് ദിലീപ് കുംടുംബ കോടതിയെ സമീപിച്ചു. അടുത്ത മാസം 23ന് കേസ് പരിഗണിക്കും. അപ്പോള്‍ ഇരുവരോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. കുറച്ചുകാലമായി ദിലീപും മഞ്ജുവും അകന്നുകഴിയുകയാണ്.

ഹരജിയിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹരജിയിയും ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. സഹാറാ കേസിലെ സുപ്രിം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്.