Connect with us

Kerala

കരിപ്പൂരില്‍ 21 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ 21 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നെത്തിയ കൊടുവള്ളി വലിയപറമ്പ് സ്വദേശി വെളളിലാട്ടുപൊയില്‍ മുഹമ്മദ് മന്‍സൂര്‍ ആണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്.

700 ഗ്രാം സ്വര്‍ണമാണ് അഞ്ച് എമര്‍ജന്‍സി ലൈറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 24 സ്വര്‍ണ പാളികളാക്കിയാണ് എമര്‍ജന്‍സിക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്.

Latest