Connect with us

Kannur

സുധീരന്‍ വിളിപ്പിച്ചു, അബ്ദുല്ലക്കുട്ടി എത്തിയില്ല

Published

|

Last Updated

കണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടിക്കെതിരെ സരിത എസ് നായര്‍ കോടതിയില്‍ നല്‍കിയ മൊഴി സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും അറിഞ്ഞ ശേഷം മാത്രമേ നിലപാട് സ്വീകരിക്കാനാകൂവെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. രഹസ്യമൊഴിയാണ് സരിത നല്‍കിയത്. വിശദാംശം വെളിപ്പെടാതെ ഒരു നേതാവിനെതിരെ നിഗമനത്തിലെത്താനാകില്ലെന്ന് സുധീരന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എ പി അബ്ദുല്ലക്കുട്ടിക്കെതിരെ ഡി സി സി പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, സരിതയുടെ മൊഴിയുമായി ബന്ധപ്പെട്ട് എ പി അബ്ദുല്ലക്കുട്ടിയെ വി എം സുധീരന്‍ വിളിപ്പിച്ചുവെങ്കിലും അദ്ദേഹം എത്തിയില്ല. ഉച്ച വരെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങിയ സുധീരന്‍ 2.30ഓടെയാണ് മടങ്ങിയത്. എന്നാല്‍ തന്നെ കെ പി സി സി പ്രസിഡന്റ് വിളിപ്പിച്ചിട്ടില്ലെന്ന് അബ്ദുല്ലക്കുട്ടി പ്രതികരിച്ചു. മംഗലാപുരത്തായിരുന്ന താന്‍ കണ്ണൂരിലെത്തുമ്പോഴേക്കും അദ്ദേഹം മടങ്ങിയിരുന്നു. സുധീരനെ കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

Latest