Connect with us

Ongoing News

ഒളിവില്‍ കഴിഞ്ഞ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി അറസ്റ്റില്‍

Published

|

Last Updated

പാലക്കാട്: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി അറസ്റ്റിലായി. ഹൈദര്‍ അലി എന്ന എന്‍ജിനീയര്‍ അലി (43)യാണ് പിടിയിലായത്. .20വര്‍ഷത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു. തമിഴ്‌നാട്ടിലെ സി ബി സി ഐ ഡി സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിവിഷന്‍ (എസ് ഐ ഡി) സംഘം പാലക്കാട് നഗരത്തിനടുത്തുള്ള ഫഌറ്റില്‍ നിന്നാണ് തിങ്കളാഴ്ച അതീവ രഹസ്യമായി പിടികൂടി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ചൊവ്വാഴ്ച ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

ഒളിവില്‍ കഴിഞ്ഞ ഹൈദര്‍ അലി കഴിഞ്ഞ അഞ്ചു വര്‍ഷമായി പാലക്കാട് പള്ളിപ്പുറത്തെ ഫഌറ്റില്‍ താമസിച്ച്, സുല്‍ത്താന്‍പേട്ടയിലെ കോംപ്ലക്‌സില്‍ ഒരു സ്ഥാപനം നടത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് ബുധനാഴ്ച കേരള പോലീസ് ഇന്റലിജന്‍സ് വിഭാഗം പള്ളിപ്പുറത്തെ ഫഌറ്റ് പരിശോധിച്ചു. ഭാര്യയെന്ന് അവകാശപ്പെട്ട ഒരു സ്ത്രീ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. 1989ല്‍ നടന്ന കോയമ്പത്തൂര്‍ സ്‌ഫോടന കേസിലും 1993ല്‍ ചെന്നൈയിലെ ആര്‍ എസ ്എസ് കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിലും ഇയാള്‍ പ്രതിയാണ്. കോയമ്പത്തൂര്‍ ഉക്കടം സ്വദേശിയാണ്.
ഒളിവില്‍ പോയ ഹൈദര്‍ ഏഴ് വര്‍ഷത്തോളം സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലായിരുന്നു. തുടര്‍ന്നു ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം കര്‍ണാടകയിലും കേരളത്തിലുമായി ഒളിവില്‍ കഴിഞ്ഞു. ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനായ ഇയാള്‍ ആയുധക്കടത്തടക്കമുള്ള ഭീകരപ്രവര്‍ത്തനം നടത്തിയതായി പോലീസ്് പറയുന്നു. പ്രതി അരീക്കോട് തീവ്രവാദ ക്യാമ്പിന്റെ മുഖ്യസംഘാടകരില്‍ ഒരാളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന ഇമാം അലി പിന്നീട് തമിഴ്‌നാട്- കര്‍ണാടക പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചു. ഇരുവരും ചേര്‍ന്ന് തിരുവനന്തപുരം വള്ളക്കടവ് കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനം നടത്തിയതായും പോലീസ് പറയുന്നു.

Latest