Connect with us

National

തിരിച്ചുവരവിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരവിനുള്ള സുപ്രധാനമായ ഒരുക്കങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. പുനഃസംഘടനയടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഗൗരവതരമായി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ചിന്തിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ ആരംഭിച്ച 16ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഈ മാസം 11ന് അവസാനിക്കും. അതിന് ശേഷമായിരിക്കും നടപടികള്‍ ആരംഭിക്കുക.
സംസ്ഥാന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങി തലപ്പത്തുള്ള പലര്‍ക്കും സ്ഥാനം തെറിച്ചേക്കാം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 44 സീറ്റിലൊതുങ്ങിയതിന് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഒരു വിഭാഗം രംഗത്തു വന്നിരുന്നു. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനങ്ങള്‍ രാജിവെക്കാന്‍ ഇരു നേതാക്കളും സന്നദ്ധത അറിയിച്ചെങ്കിലും പാര്‍ട്ടി കമ്മിറ്റി അത് തള്ളുകയായിരുന്നു.

Latest