Connect with us

Kozhikode

സുന്നിവോയ്‌സ്: വ്യക്തിഗതാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട്: സുന്നിവോയ്‌സ് പ്രചാരണ കാലത്തോടനുബന്ധിച്ച് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പുതിയ വരിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ വ്യക്തിഗതാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മൊത്തം അഞ്ച് ടീമാക്കി തിരിച്ച് നറുക്കെടുപ്പിലൂടെയാണ് പത്ത് വിജയികളെ തിരഞ്ഞെടുത്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 61.26 ശതമാനം വരിക്കാരുടെ വര്‍ധനവോടെ പ്രചാരണ രംഗത്ത് സര്‍വകാല റെക്കോര്‍ഡ് നേട്ടമാണ് സുന്നിവോയ്‌സ് സ്വന്തമാക്കിയത്.
പതിനൊന്ന് ജില്ലകള്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചു. 124-ല്‍ 83 സോണുകളും 270 സര്‍ക്കിളുകളും ടാര്‍ജറ്റ് മറികടക്കുകയുണ്ടായി. എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികവുനേടിയ ജില്ല, സോണ്‍ ഘടകങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ എറണാകുളത്ത് സംസ്ഥാന വാര്‍ഷിക കൗണ്‍സിലില്‍ വിതരണം ചെയ്തു.
വ്യക്തിഗതാ അവാര്‍ഡ് ജേതാക്കള്‍: എം അഹ്മദ് കുട്ടി എന്ന ബാവ മുസ്‌ലിയാര്‍ (കോഴിപ്പുറം, പുളിക്കല്‍, മലപ്പുറം), സജീര്‍ (സാജിദ മന്‍സില്‍, വളഞ്ഞവഴി, ആലപ്പുഴ) കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ (കുറുമ്പൊയില്‍, ബാലുശ്ശേരി, കോഴിക്കോട്), ത്വാഹിര്‍ ഇ. (തെക്കുമ്പുറം, കരിമ്പ, പാലക്കാട്), പിഎം ശംസു (സൗത്ത് കളമശ്ശേരി, എറണാകുളം), എം റസാഖ് (കുന്നളംചാലില്‍, പടിഞ്ഞാറത്തറ, വയനാട്), ജസീര്‍ സഖാഫി (അറനാടം പാടം, പള്ളിപ്പടി, എടക്കര, മലപ്പുറം), എം കെ ബഷീര്‍ മിസ്ബാഹി (മാളിയേക്കല്‍, വണ്ടൂര്‍, മലപ്പുറം), എസ് സലീം (കണിയാപുരം, തിരുവനന്തപുരം), മുഹമ്മദ് പി (കാവുംപടി, പേരാവൂര്‍, കണ്ണൂര്‍).

Latest