Connect with us

Kasargod

സഅദിയ്യ: ഖത്മുല്‍ ബുഖാരിയും നൂറുല്‍ ഉലമയുടെ പണ്ഡിത ദര്‍സ് ഉദ്ഘാടനവും എട്ടിന്

Published

|

Last Updated

ദേളി: വിശുദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ക്ലാസിന്റെ സമാപന സംഗമവും സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ നേതൃത്വത്തില്‍ മാസാന്തം നടത്തുന്ന പണ്ഡിതന്മാര്‍ക്കുള്ള പ്രത്യേക ക്ലാസിന്റെ ഉദ്ഘാടനവും ഈമാസം എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് ദേളി സഅദാബാദില്‍ നടക്കും.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടി ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഖത്മുല്‍ ബുഖാരി സംഗമത്തിന് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഇമാം ബുഖാരി ജീവിതം, ദര്‍ശനം എന്ന വിഷയം കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ അവതരിപ്പിക്കും. ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍ക്കും.
വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപവത്കരണ യോഗം എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ചെയര്‍മാനും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി കണ്‍വീനറുമായി സംഘാടകസമിതി രൂപവത്കരിച്ചു.

Latest