Connect with us

Eranakulam

അങ്കമാലിയില്‍ ഗുഡ്‌സ് ട്രെയിനിന് തീ പിടിച്ചു; റെയില്‍ ഗതാഗതം മണിക്കൂറുകള്‍ വൈകി

Published

|

Last Updated

കൊച്ചി: അങ്കമാലി കൊരട്ടിക്കു സമീപം പൊങ്ങത്ത് വെച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോയ ഗുഡ്‌സ് ട്രെയിനിന്റെ ആക്‌സിലിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് സംഘമെത്തി വെള്ളം ചീറ്റിച്ചാണ് തീ പടരുന്നത് തടഞ്ഞത്. തക്കസമയത്ത് എന്‍ജിന്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. തീ പടര്‍ന്ന ബോഗി മറ്റൊരു ട്രാക്കിലേക്ക് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ആക്‌സില്‍ ചൂടായതിനെ തുടര്‍ന്ന് തീ പിടിച്ചതാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇത് മുലം എറണാകുളത്ത് നിന്ന് പാലക്കാട് വഴിയും ഷൊര്‍ണൂര്‍ വഴിയുമുള്ള നിരവധി ട്രെയിനുകള്‍ വൈകി. തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്, നാഗര്‍ കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ്, എറണാകുളം ബിലാസ്പൂര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം ഗൊരഖ്പൂര്‍ എക്‌സ്പ്രസ്, എറാണാകുളം ബാംഗ്ലൂര്‍ എക്‌സ്പ്രസ് എന്നിവയാണ് വൈകി ഓടിയത്.

---- facebook comment plugin here -----

Latest