Connect with us

Malappuram

ട്രെയിന്‍ തട്ടി പരുക്കേറ്റ യുവാവിനെ അധികൃതര്‍ കൈയൊഴിഞ്ഞു

Published

|

Last Updated

കുറ്റിപ്പുറം: ട്രെയിന്‍ തട്ടി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് അധികൃതര്‍ കയ്യൊഴിഞ്ഞു.
ബന്ധുക്കള്‍ ഏറ്റെടുക്കാനെത്താത്ത യുവാവിനെ ആംബുലന്‍സില്‍ കയറ്റി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് റഫര്‍ ചെയ്തു. കുറ്റിപ്പുറം പാണ്ടികശാല താഴത്തങ്ങാടി സ്വദേശി നിശാദ് (23) നെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കുറ്റിപ്പുറം സി എച്ച് സി യിലേക്ക് റഫര്‍ ചെയ്തത്. കഴിഞ്ഞയാഴ്ച കുറ്റിപ്പുറം റെയില്‍വേ സമീപത്ത് വെച്ചാണ് ട്രെയിന്‍ തട്ടി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറിയതിനാല്‍ ഇടത് കാല്‍ മുട്ടിന് താഴെ മുറിച്ച് മാറ്റിയിരുന്നു.
കുറ്റിപ്പുറം ഗ്രേഡ് എസ് ഐ ബേബിയും നാട്ടുകാരും ചേര്‍ന്ന് ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ ബന്ധുക്കളെത്താത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുറ്റിപ്പുറത്തേക്ക് ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നു. കുറ്റിപ്പുറം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത് ശങ്കര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്ന് എസ് ഐ ബേബി പറഞ്ഞു. ബന്ധുക്കളെത്താത്തതിനെ തുടര്‍ന്ന് കുറ്റിപ്പുറം സി എച്ച് സി അധികൃതരും ആശങ്കയിലാണ്.