Connect with us

Malappuram

വഴി അടച്ച് ഐറീഷ് നിര്‍മാണം; ആക്ഷേപം വ്യാപകം

Published

|

Last Updated

കോട്ടക്കല്‍: ടൗണില്‍ നടപ്പിലാക്കുന്ന ഐറീഷ് നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെ വിമര്‍ശനം വ്യാപകമാകുന്നു. വഴികള്‍ പൂര്‍ണമായും അടച്ചിട്ട് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തികളാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്. നേരത്തെ മാര്‍ക്കറ്റിലേക്കുള്ള എല്ലാ വഴികളും അടച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന്ന് പിന്നാലെയാണ് ബസ് സ്റ്റാഡില്‍ നിന്നും പുറത്തിറങ്ങുന്ന വഴിയും കരാറുകാരന്‍ അടച്ചത്.
ബദല്‍ സംവിധാനം കാണാതെയാണ് ഇത്തരത്തില്‍ നീക്കങ്ങള്‍ നടത്തുന്നത്. തിരക്കേറിയ ടൗണില്‍ ബസ് സ്റ്റാന്‍ഡിലെ വഴി അടച്ചത് കൂടുതല്‍ ഗതാഗത കുരുക്കിന് കാരണമായി. ഇക്കാര്യം നഗരസഭ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പകരം സംവിധാനം കാണാന്‍ ഇവരും കൂട്ടാക്കിയില്ലെന്ന് ബസ് ഉടമകള്‍ ആരോപിക്കുന്നു. സ്റ്റാഡിന്റെ പുറത്തേക്കുള്ള വഴിയില്‍ തന്നെ നഗരസഭ കെട്ടിടം പൊളിച്ച് മാറ്റിയ സ്ഥലം ഉപയോഗപ്പെടുത്തി ഇക്കാര്യം പരിഹരിക്കാവുന്നതാണ്. എന്നാല്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ കരാറെത്ത ആള്‍ ഇതിന് കൂട്ടാക്കുന്നില്ലെന്നാണ് ആരോപിക്കുന്നത്. ഇവിടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയാല്‍ ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ നിന്നും ഇത് വഴി പുറത്തിറങ്ങാനാവും. ഇപ്പോള്‍ കയറി ഇറങ്ങുന്നത് ഒരെ വഴിയിലൂടെയാണ്.
മാര്‍ക്കറ്റ് വഴികള്‍ അടച്ചതിനാല്‍ മറ്റ് വാഹനങ്ങളും സ്റ്റാന്‍ഡിലൂടെ തന്നെയാണ് ഓടുന്നത്. ഇത് ഗതാഗതത്തിന്ന് തടസ്സമാകുകയാണ്. തിരക്കേറിയ സമയത്ത് എറെ ദുരിതമാകുന്നതായും വാഹന ഉടമകള്‍ കുറ്റപ്പെടുത്തുന്നു.

Latest