Connect with us

Malappuram

യാത്രക്കാര്‍ക്ക് ആശ്വാസമായി കുട്ടിപോലീസ്‌

Published

|

Last Updated

വളാഞ്ചേരി: വിദ്യാലയങ്ങള്‍ തുറന്ന ദിനത്തില്‍ വാഹന ഗതാഗതം നിയന്ത്രിക്കാന്‍ കുട്ടിപോലീസെത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്് പോലീസ് കാഡറ്റുകളാണ് ഗതാഗതം നിയന്ത്രിക്കുന്നതിനായി വളാഞ്ചേരി ടൗണിലെത്തിയത്.
40 ഓളം വരുന്ന കാഡറ്റുകള്‍ ഒരു ഗ്രൂപ്പ് വളാഞ്ചേരി ജംക്ഷനില്‍ ഗതാഗതം നിയന്ത്രിക്കുകയും, മറ്റൊരു ഗ്രൂപ്പ് ബസ് സ്റ്റാന്‍ഡിലെത്തുകയും വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുളള യാത്രക്കാരെ സഹായിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. സ്‌കൂള്‍ തുറന്ന ദിവസമായതിനാല്‍ ടൗണില്‍ ഏറെ തിരക്ക് അനുഭവപ്പെട്ടിരുന്നു. എസ് പി സി അംഗങ്ങള്‍ ഗതാഗത നിയന്ത്രണം ഏറ്റെടുത്തതോടെ യാത്രക്കാര്‍ക്ക് ആശ്വാസമായി. ഇരു ചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, കാര്‍ യാത്രക്കാര്‍ സുരക്ഷാ ബെല്‍റ്റ് ധരിക്കേണ്ട പ്രാധാന്യത്തെ കുറിച്ചും ബോധവത്കരണം നടത്തി.
പഞ്ചായത്ത് തല പ്രവേശനോത്സവത്തെ സഹായിക്കുന്നതിനായി വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രവേശേനോത്സവം നടന്ന വൈക്കത്തൂര്‍ എ യു പി സ്‌കൂളിലും, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രവേശനോത്സവം നടന്ന കോട്ടപ്പുറം എ എല്‍ പി സ്‌കൂളിലും സ്റ്റുഡന്റ്‌പോലീസ് എത്തി.
വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ സി രജിത്, വളാഞ്ചേരി സി പി ഒ നസീര്‍ തിരൂര്‍ക്കാട്, എസ് പി സി കമ്പനി ലീഡര്‍മാരായ മുബഷീറ, വൈഷ്ണവി നേതൃത്വം നല്‍കി.

 

---- facebook comment plugin here -----

Latest