Connect with us

Malappuram

ചെറുവല്ലൂര്‍ കടവില്‍ ബണ്ട് നവീകരണ പ്രവൃത്തികള്‍ തുടങ്ങി

Published

|

Last Updated

ചങ്ങരംകുളം: ചെറുവല്ലൂര്‍ കടവില്‍ ബണ്ടു നവീകരണപ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. ബണ്ട് ഉയരംകൂട്ടുകയും വീതികൂട്ടി ബലപ്പെടുത്തുകയും ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുന്നത്.
പൊന്നാനി കോള്‍മേഖലയുടെ പ്രത്യേക വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കെ എല്‍ ഡി സിയാണ് നിര്‍മാണപ്രവര്‍ത്തികള്‍ നടത്തുന്നത്. പെരുമ്പടപ്പ് പഞ്ചായത്തില്‍ ഉള്‍പെട്ട ചെറുവലൂരിനെ പഞ്ചായത്തിന്റെ ഇതര ഭാഗങ്ങളുമായും പഞ്ചായത്ത് ഓഫീസുമായും ബന്ധിപ്പിക്കുന്ന എളുപ്പ മാര്‍ഗമാണ് ചെറുവല്ലൂര്‍കടവ് ബണ്ട്. മഴക്കാലമായാല്‍ ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയാറില്ല. തൃശൂര്‍ ജില്ലയിലൂടെ ചുറ്റിത്തിരിഞ്ഞായിരുന്നു ചെറുവല്ലൂര്‍ നിവാസികള്‍ പഞ്ചായത്തിലും മറ്റും എത്തിയിരുന്നത്.
നേരത്തെ നൂനക്കടവ് ബണ്ടതകര്‍ന്ന് വെള്ളംകുത്തിയൊലിച്ചതിനെതുടര്‍ന്ന് ചെറുവല്ലൂര്‍ കടവ് ബണ്ടും തകര്‍ന്നിരുന്നു. ഈ ഭാഗങ്ങള്‍ മണ്ണിട്ട് ഉയരംകൂട്ടി ബലപ്പെടുത്തുന്ന പ്രവര്‍ത്തികാളാണ് നടക്കുന്നത്.

Latest