Connect with us

Malappuram

ചെട്ടിയാറമ്മലുകാര്‍ 'ലോകകപ്പിന്റെ' മുഖം മിനുക്കി

Published

|

Last Updated

വണ്ടൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ഒരു മാസം കൊണ്ട് അവസാനിക്കുമെങ്കിലും ചെട്ടിയാറമ്മലുകാരുടെ ലോകകപ്പ് ആവേശത്തിന് അവസാനമില്ല.
സംസ്ഥാന പാതയോട് ചേര്‍ന്ന് ലോകകപ്പ് മാതൃകയിലൊരുക്കിയ കപ്പിന്റെ മുഖം മിനുക്കിയാണ് ഇവിടുത്തുകാര്‍ തങ്ങളുടെ ലോക ഫുട്‌ബോള്‍ മത്സരത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. 2002ലാണ് ഇവിടെ ലോകകപ്പ് മാതൃകയിലുള്ള കൂറ്റന്‍ ശില്‍പ്പം നിര്‍മിച്ചത്.
ചെട്ടിയാറമ്മലിലെ ആലിക്കാപറമ്പന്‍ അബീശരീഫ് ആരിഫിന്റെ നേതൃത്വത്തിലായിരുന്നു ഇത് നിര്‍മിച്ചത്. ഓരോ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം വരും മുമ്പെ നിറമെല്ലാം മോടിപിടിപ്പിക്കാറുമുണ്ട്.