Connect with us

Ongoing News

മനുഷ്യക്കടത്തല്ലെന്ന് വിലയിരുത്തല്‍

Published

|

Last Updated

തിരുവനന്തപുരം:കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വിലയിരുത്തല്‍.മന്ത്രിമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി , മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കുട്ടികളെ കൊണ്ടുവന്ന അനാഥാലയത്തിന്റെ നടപടികളില്‍ വീഴ്ചയുണ്ടായി.അനാഥാലയത്തിന് ദുരുദ്ദേശങ്ങളില്ലെന്നും യോഗം വിലയിരുത്തി.എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

അനാഥാലയം മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു.കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

---- facebook comment plugin here -----

Latest