Connect with us

National

16ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

Published

|

Last Updated

ന്യൂഡല്‍ഹി: അന്തരിച്ച ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് 16ാം ലോക്‌സഭയുടെ ആദ്യ സമ്മേലളനം ഇന്ന് പിരിഞ്ഞു.പ്രോട്ടേം സ്പീക്കറായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു. ഈ മാസം 11 വരെയാണ് സമ്മേളനം.

അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെയും മറ്റന്നാളുമായി നടക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി ശ്രീ എം. വെങ്കയ്യ നായിഡു ന്യൂഡല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. സത്യപ്രതിജ്ഞക്കായി നാളെ രാത്രി വൈകിയും സഭ സമ്മേളിക്കും. മറ്റന്നാള്‍ ഉച്ചയോടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി ഉച്ചക്കുശേഷം സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. അതുവരെ പ്രോടേം സ്പീക്കറായി നിയമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീ കമല്‍നാഥ് സഭാനടപടികള്‍ നിയന്ത്രിക്കും. 

തിങ്കളാഴ്ച ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. നന്ദിപ്രമേയം പാസാക്കിയശേഷം ഇരുസഭകളും പിരിയും. തിങ്കള്‍മുതല്‍ ബുധന്‍വരെ മൂന്നുദിവസമായിരിക്കും രാജ്യസഭ സമ്മേളിക്കുക.

---- facebook comment plugin here -----

Latest