Connect with us

National

ഗോപിനാഥ് മുണ്ടെയ്ക്ക് വിട

Published

|

Last Updated

gopinath-munde-tributes
ന്യൂഡല്‍ഹി: ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച കേന്ദ്ര ഗ്രാമ വികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം  ജന്മനാടായ മഹാരാഷ്ട്രയിലെ ബീഡിലെ പര്‍ളി ഗ്രാമത്തില്‍ സംസ്‌കരിച്ചു.പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ന്യൂഡല്‍ഹിയില്‍നിന്ന് ഇന്നലെ വൈകിട്ട് പ്രത്യേക വിമാനത്തിലാണ് മൃതദേഹം  മുംബൈയില്‍ എത്തിച്ചത്‌.ബന്ധുക്കളും നേതാക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീട് മൃതദേഹം വെര്‍ളിയിലെ മുണ്ടെയുടെ വസതിയിലേക്ക് മാറ്റി. മുന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. പിന്നീട് ദക്ഷിണ മുമ്പൈയിലെ ബി.ജെ.പി. ആസ്ഥാനത്തേക്ക് മാറ്റിയ മൃതദേഹത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അന്തിമോപചാരമര്‍പ്പിച്ചത്.

ഇന്നലെ രാവിലെ ന്യൂഡല്‍ഹി വിമാനത്താവളത്തിന് സമീപം വാഹനാപകടത്തിലാണ് ഗോപിനാഥ്മുണ്ടെ മരിച്ചത്. സിഗ്നല്‍ തെറ്റിച്ച് അതിവേഗത്തില്‍വന്നകാര്‍ മുണ്ടെ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ഓള്‍ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടംവരുത്തിയ കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് പിന്നീട് മെട്രോ പൊളിറ്റന്‍ മജ്‌സ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

Latest