Connect with us

Malappuram

അനാഥ മന്ദിരത്തില്‍ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മേല്‍നോട്ടം വഹിക്കും

Published

|

Last Updated

മലപ്പുറം: വെട്ടത്തൂര്‍ അന്‍വാറുല്‍ ഇസ്‌ലാം അനാഥ അഗതി മന്ദിരത്തിന്റെ മേല്‍നോട്ട ചുമതല മലപ്പുറം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (ജുവനൈല്‍ ജസ്റ്റിസ്) ഏറ്റെടുത്തു. ഇന്നലെ അനാഥാലയത്തില്‍ ചേര്‍ന്ന പ്രത്യേക സിറ്റിംഗിന്റേതാണ് തീരുമാനം. കുട്ടികളുടെ വികാസം – വൈകാരിക കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മിറ്റിക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യവും നല്‍കും. പശ്ചിമ ബംഗാളില്‍ നിന്നുള്ള 59 കുട്ടികള്‍ക്കുള്ള പ്രത്യേക സുരക്ഷാ ഭവനമായി വെട്ടത്തൂര്‍ എ എം യു പി സ്‌കൂളിന്റെ കെട്ടിടം നിശ്ചയിച്ചു. ജുവനൈല്‍ പോലീസ് യൂനിറ്റിന് സുരക്ഷാ ചുമതലയും നല്‍കി. അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പശ്ചിമ ബംഗാളില്‍ നിന്നുള്ള യാത്രാ രേഖകളില്ലാത്ത കുട്ടികളുടെ രക്ഷാകര്‍ത്താക്കളില്‍ ഇവിടെയെത്തിയവരില്‍ നിന്ന്‌രേഖാ പരിശോധന തുടരുകയാണ്. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വെട്ടത്തൂര്‍ മദ്‌റസാ ഹാളില്‍ സി ഡബ്ല്യൂ സി പ്രത്യേക സിറ്റിംഗ് നടത്തും. കുട്ടികളെ രക്ഷിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കുന്ന പ്രക്രിയക്ക് തുടക്കമായേക്കും. അല്ലാത്തവരെ ബംഗാള്‍ മാന്‍ഡ സി ഡബ്ല്യൂ സിയുമായി ബന്ധപ്പെട്ട് പുനരധിവസിപ്പിക്കും. ഇതിനിടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനെ തുടര്‍ന്ന് കുട്ടികളെ കാണാനും സംസാരിക്കാനും സി ഡബ്ല്യൂസി അനുമതി തേടി. സി ബി സി ഐ ഡി ഡിറ്റക്ടീവ് ഓഫീസര്‍ നല്‍കിയ അപേക്ഷ ബാല നീതി നിയമ ചട്ടങ്ങള്‍ പാലിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സി ഡബ്ല്യൂസി അനുമതി നല്‍കി. ബാലാവകാശ കമ്മീഷന്‍ അംഗം മീനാ കുരുവിള അനാഥശാലയും സുരക്ഷാ സ്ഥലവും സന്ദര്‍ശിച്ച് സംതൃപ്തി രേഖപ്പെടുത്തി. സി ഡബ്ല്യൂ സി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത്, അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍ , എം മണികണ്ഠന്‍, പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, അഡ്വ. ഹാരിസ് പഞ്ചിളി സിറ്റിംഗില്‍ സംബന്ധിച്ചു.

Latest