Connect with us

Ongoing News

കുട്ടികളെ മൂന്നാഴ്ചക്കകം തിരിച്ചയക്കണം: ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: മതിയായ രേഖകള്‍ ഇല്ലാതെ പാലക്കാട്ട് കണ്ടെത്തിയ കുട്ടികളെ അതത് സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട് അടിയന്തരമായി തിരികെ അയക്കുന്നതിനുള്ള നടപടി മൂന്നാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു. ഈ വിഷയം വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ അതത് സംസ്ഥാനങ്ങളുമായിച്ചേര്‍ന്ന് സമഗ്രമായ അന്വേഷണം പോലീസ് നടത്തുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ നീലാ ഗംഗാധരന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ പാലക്കാട്ടെത്തി കുട്ടികളെ സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഫുള്‍ ബഞ്ചിന്റെ നടപടി. കുട്ടികളുടെ പാര്‍പ്പിടം, ഭക്ഷണം, സുരക്ഷിതത്വം, മറ്റ് ബാലാവകാശങ്ങള്‍ തുടങ്ങിയവ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സാമൂഹിക നീതി ഡയറക്ടര്‍ സ്വീകരിക്കേണ്ടതാണെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്ക്, ബാലനീതി നിയമം അനുശാസിക്കുന്ന തരത്തിലുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം. കുട്ടികള്‍ ഇപ്പോള്‍ വിവിധ ജില്ലകളില്‍ð വിവിധ സ്ഥാപനങ്ങളിലായി താമസിക്കുന്നതിനാല്‍ ദൈനംദിന മേല്‍നോട്ടത്തിന് സാമൂഹികനീതി വകുപ്പ് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്തുന്നതിനായി ആവശ്യമായ ഫണ്ട ് സാമൂഹിക നീതി വകുപ്പ് ലഭ്യമാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഉടനീളം വിവിധ അനാഥാലയങ്ങളിലായി പാര്‍പ്പിച്ചിട്ടുള്ള അന്യസംസ്ഥാനക്കാരായ കുട്ടികളുടെ മുഴുവന്‍ വിശദാംശങ്ങളും ഉടനടി ശേഖരിക്കണം. ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റബിള്‍ ഹോംസ് (സൂപ്പര്‍വിഷന്‍ ആന്‍ഡ് കണ്‍ട്രോള്‍) ആക്ടിന്റെ റെഗുലേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് ഗ്രാന്റ് അടക്കമുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്തെ ഒരു അനാഥാലയത്തിലും കുട്ടികളുടെ മന്ദിരത്തിലും അന്യസംസ്ഥാനക്കാരായ കുട്ടികളെ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയും ഇത്തരം നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ കൈക്കൊള്ളുകയും വേണം.
പാലക്കാട്ട് കണ്ടെത്തിയ കുട്ടികളെ താത്കാലിക അടിസ്ഥാനത്തില്‍ഓര്‍ഫനേജുകള്‍ക്ക് കൈമാറിയിട്ടുള്ളതിനാല്‍ കുട്ടികളുടെ പരിചരണം, സുരക്ഷിതത്വം, മുതലായവ സംബന്ധിച്ച് തുടര്‍ നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൈക്കൊളളുന്നുവെന്ന് സാമൂഹികനീതിവകുപ്പ് ഉറപ്പ് വരുത്തണം. കുട്ടികളില്‍ പലര്‍ക്കും പനിയുള്ളയായി കണ്ടതിനാല്‍ അവര്‍ക്ക് ദിവസവും ഡോക്റ്ററുടെ സേവനം ഉറപ്പുവരുത്തുകയും ഹെല്‍ത്ത് റിക്കോര്‍ഡ് സൂക്ഷിക്കുകയും വേണം. കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നó സ്ഥാപനങ്ങളുടെ നടത്തിപ്പിന്റെ സുതാര്യത ഉറപ്പ് വരുത്തുന്നതിന് ഇവയെ ബാലനീതി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് സമയബന്ധിതമായി നടപ്പാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.